07/01/2022

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ
(VISION NEWS 07/01/2022)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.74 ശതമാനമായി ഉയർന്നു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3,007 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 876 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിച്ചത്. ഡൽഹിയിൽ 465 പേർക്കും കേരളത്തിൽ 284 പേർക്കുമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 302 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായത്. ആകെ മരണസംഖ്യ 4,83,178 ആയി ഉയർന്നു. 30,836 പേർ രോഗമുക്തരായി. നിലവിൽ 3,71,363 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only