07/01/2022

കശ്മീർ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ കൂടി വധിച്ച് സൈന്യം
(VISION NEWS 07/01/2022)




ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്ന് രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ഇതോടെ ഇന്ന് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 3 ആയി. കശ്മീരിലെ ബുദ്ഗാമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഭീകരിൽ നിന്ന് സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തി. ഭീകരരുടെ സാന്നിദ്ധ്യത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തുകയാണ്. പരിശോധനയ്‌ക്കിടെ ഗുജ്റാൾ ഗ്രാമത്തിൽ നിന്ന് സുരക്ഷാ സേന ഡ്രോണും കണ്ടെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only