10/01/2022

അവൾക്കൊപ്പം; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മഞ്ജു വാര്യർ
(VISION NEWS 10/01/2022)




അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടി മഞ്ജു വാര്യർ. നടിയുടെ പോസ്റ്റ് മഞ്ജു വാര്യർ പങ്കുവെച്ചു. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് ഇന്ന് രാവിലെ പങ്കിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഈ കുറിപ്പ് വൈറല്‍ ആയിരുന്നു. മലയാള സിനിമയിലെ നിരവധി പേര്‍ കുറിപ്പ് പങ്കുവെച്ച് നടിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. ടൊവീനോ, പൃഥ്വിരാജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി,ബാബുരാജ്, പൂർണിമ ഇന്ദ്രജിത്ത്, അഞ്ജലി മേനോൻ,​ഗീതു മോഹൻദാസ് എന്നിവരൊക്കെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ പോസ്റ്റ് ആണ് മഞ്ജു വാര്യരും പങ്കുവച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പ്

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്‍റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‍തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‍ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു, എനിക്കുവേണ്ടി സംസാരിക്കാന്‍. എന്‍റെ ശബ്‍ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‍നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only