04/01/2022

വിവാഹേതര ബന്ധം നേരില്‍ കണ്ട ഭര്‍ത്താവിന്റെ മാതാപിതാക്കളെ കെട്ടിയിട്ട് കത്തിച്ചു; മരുമകളും കാമുകനും അറസ്റ്റില്‍
(VISION NEWS 04/01/2022)
ന്യൂഡല്‍ഹി: വിവാഹേതര ബന്ധം നേരില്‍ കണ്ട ഭര്‍ത്താവിന്റെ മാതാപിതാക്കളെ കെട്ടിയിട്ട് കത്തിച്ചു . പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലാണ് വയോധിക ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ മരുമകളും കാമുകനും അറസ്റ്റിലായി. 

ജനുവരി ഒന്നിനായിരുന്നു സംഭവം. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മഞ്ജീത് സിങ്, ഭാര്യ ഗുര്‍മീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതിയുടെ വിവാഹേതര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് മരുമകളും കാമുകനും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികളുടെ മകനായ രവീന്ദര്‍ സിങ് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിനുള്ളില്‍ കടന്നപ്പോള്‍ ദമ്പതികളെ കസേരയില്‍ കെട്ടിയിട്ടശേഷം കത്തിച്ച നിലയിലും. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ മരുമകളും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only