14/01/2022

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
(VISION NEWS 14/01/2022)
ഇന്തോനേഷ്യയിൽ ജാവ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ ജക്കാർത്തയിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി വിവരങ്ങൾ ലഭിച്ചു. ദൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ദ്വീപിൻ്റെ തെക്ക് പടിഞ്ഞാറ് മാറി 37 കിലോമീറ്റർ ആഴത്തിലായിരുന്നു.

ഇതുവരെ സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. നിലവിൽ ആളപായമോ നാശനഷ്ട്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂടാതെ കെട്ടിടങ്ങൾ കുലങ്ങിയതായും എഫ് പി റിപ്പോർട്ട് ചെയ്തു.

ജക്കാർത്തയിലെ കെട്ടിടങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചിരിക്കകയാണ് ഇപ്പോൾ. ഭൂചലനം ഉണ്ടായ സമയത്ത് വീടിനുള്ളിൽ നിന്നും നൂറുകണക്കിന് ആളുകൾ പരിഭ്രാന്തിയോടെ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only