14/01/2022

ഐഎസ്ആർഒ ചെയ‍ർമാനായി എസ് സോമനാഥ് ചുമതലയേറ്റു
(VISION NEWS 14/01/2022)
ഐഎസ്ആർഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേറ്റു. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ വച്ച് തന്നെയാണ് അധികാരക്കൈമാറ്റത്തിന്റെ ഔപചാരികതകൾ പൂർത്തിയാക്കിയത്. സ്ഥാനമൊഴിയുന്ന ചെയർമാൻ ഡോ കെ ശിവൻ തിരുവനന്തപുരത്ത് എത്തിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സാധാരണ രീതിയിൽ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വച്ചാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റെടുക്കുക.

നാല് വർഷം മുമ്പ് കെ ശിവൻ ഇസ്രൊ ചെയർമാനായ സമയത്താണ് എസ് സോമനാഥ് വിഎസ്‍എസ്‍സി ഡയറക്ടറായത്. അതിന് മുമ്പ് വലിയമല എൽപിഎസ്‍സി മേധാവിയായിരുന്നു, കെ ശിവനും എൽപിഎസ്‍‍സി തലപ്പത്ത് നിന്നാണ് വിഎസ്‍എസ്‍സിയിലെത്തിയതും പിന്നീട് ഐഎസ്ആർഒ ചെയർമാനായതും. വിക്ഷേപണ വാഹന സാങ്കേതിക വിദ്യയിൽ രാജ്യത്തെ മുൻ നിര ശാസ്ത്രജ്ഞരിൽ ഒരാളാണ് സോമനാഥ്. ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only