13/01/2022

ക‍ര്‍മ' ട്വീറ്റ് പിൻവലിക്കില്ല; നിലപാടിൽ ഉറച്ച് ഷമ മുഹമ്മദ്
(VISION NEWS 13/01/2022)
ഇടുക്കിയിൽ എഞ്ചിനീയറിംഗ് വിദ്യാ‍ര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ഇട്ട ട്വീറ്റ് പിൻവലിക്കില്ലെന്ന് എഐസിസി മാധ്യമവക്താവ് ഷമ മുഹമ്മദ്. ധീരജിൻ്റെ മരണവാ‍ര്‍ത്ത ‍കർമ എന്ന അടിക്കുറിപ്പോടെ ഷമ മുഹമ്മദ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഷമ നിലപാട് വ്യക്തമാക്കിയത്. ധീരജിൻ്റെ കൊലപാതകത്തിൽ തനിക്ക് ദുഖമുണ്ടെന്നും എന്നാൽ താൻ പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടായിരുന്നുവെന്നുമാണ് ഷമയുടെ നിലപാട്. ഇത്തരം അക്രമസംഭവങ്ങൾ പിണറായി വിജയന് നിയന്ത്രിക്കാനാവാത്തതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചതെന്നും ഷമ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only