15/01/2022

ബോളിവുഡ് സംവിധായകൻ ഫരാനും ഷിബാനിയും വിവാഹിതരാകുന്നു
(VISION NEWS 15/01/2022)
അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍ എന്നീ നിലകളില്‍ ബോളിവുഡില്‍ തിളങ്ങുന്ന ഫരാന്‍ അക്തര്‍ തന്റെ കാമുകിയും ഇന്ത്യന്‍- ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറുമായി വിവാഹിതനാകുന്നു.

വിവാഹത്തെപ്പറ്റി ഒരുപാട് നാളായി ഇരുവരും ചിന്തിക്കുകയാണെന്നും ജീവിതം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഏകദേശം 4 വര്‍ഷമായി ഇവര്‍ പ്രണയത്തിലാണ്. ഫെബ്രുവരി 21 നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

അധുന ഭബാനി അക്തറുമായി 17 വര്‍ഷം നീണ്ട വിവാഹജീവിതത്തിനുശേഷം 2017 ലാണ് ഫരാന്‍ വിവാഹമോചിതനായത്. ഈ ബന്ധത്തില്‍ ശാക്യ അക്തര്‍, അകിര അക്തര്‍ എന്ന രണ്ട് മക്കളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only