05/01/2022

കൊവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
(VISION NEWS 05/01/2022)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്ട്രയിലും ബംഗാളിലും സ്ഥിതി ആശങ്കാജനകമാണ്. കേരളം, ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും രോഗികൾ ഉയരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only