06/01/2022

ഫിറ്റ് ഇന്ത്യാ വീക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
(VISION NEWS 06/01/2022)കൊടുവള്ളി: കൊടുവള്ളി ജി.എം എൽ പി സ്കൂളിൽ ഫിറ്റ് ഇന്ത്യാ വീക്കി നോടനുബന്ധിച്ച് നടത്തിയ മത്സരത്തള്ളടെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ ലൈറ്റ് നിംഗ് സ്പോർട് ക്ലബ്ബ് പ്രസിഡൻറ് മാക്സ് ഫൈസൽ വിതരണം നിർവഹിച്ചു. ലൈറ്റ് നിംഗ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി സി.കെ.ജലീൽ കുട്ടികൾക്ക് കോച്ചിംഗിനുള്ള സ്പോൺസർഷിപ്പ് പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡൻ്റ് സൈതു .ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷോജി.വി.പി. ഷമീർ മുനീർ ഷമീർ ആപ്പിൾ മജീദ്.കെ. സംസാരിച്ചു. ഹെഡ്മാസ്റ്റർ ഫൈസൽ പടനിലം സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.മൊയ്തീൻകോയ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only