04/01/2022

അമേരിക്കയിൽ പത്ത് ലക്ഷം പ്രതിദിന കൊവിഡ് രോഗികൾ
(VISION NEWS 04/01/2022)യുഎസിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തിങ്കളാഴ്ച 10 ലക്ഷത്തിലേറെ പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഒമിക്രോൺ മൂലമാണ് കേസുകളുടെ വർധനയെന്നാണ് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ലോകരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കേസുകളുടെ എണ്ണം അതിവേഗം ഉയരുന്നുണ്ടെങ്കിലും കൂടുതൽ‌ മരണങ്ങളോ, ഗുരുതരാവസ്ഥയോ റിപ്പോർട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസമാണ്. രോഗികൾ വീടുകളിൽ തന്നെ ഐസലേഷനിൽ കഴിയുകയാണു ചെയ്യുന്നത്. വിമാനസർവീസുകൾ റദ്ദാക്കുകയും സ്കൂളുകളും ഓഫിസുകളും അടച്ചുപൂട്ടുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only