15/01/2022

പാചകപ്പുര ഉദ്ഘാടനം ചെയ്തു
(VISION NEWS 15/01/2022)പുതുപ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം മുൻ എം എൽ എ ശ്രീ.ജോർജ് എം തോമസ് അവർകളുടെ 2019 -20 വർഷത്തെ ആസ്തി വികസന ഫണ്ടുപയോഗിച്ച് മണൽവയൽ എ.കെ.ടി.എം.എൽ.പി.സ്കൂളിൽ നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ.ലിൻറോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിജു ഐസക്ക്, സ്കൂൾ ഹെഡ്മാസ്റ്റർ സക്കീർ പാലയുള്ളതിൽ, മാനേജർ പി.ഡി.ഉസ്സൈൻ കുട്ടി ഹാജി, പി ടി എ പ്രസിഡണ്ട് അഖില പ്രസാദ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എൽ എസ് എസ് ജേതാക്കളെ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only