07/01/2022

കുസൃതി കൂടുതല്‍, അയല്‍ വീട്ടില്‍ പോയി: അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത
(VISION NEWS 07/01/2022)
ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only